സംസ്ഥാനത്ത് ഇന്ന് 37,190 പേർക്ക് കൊവിഡ്; 57 മരണം

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 37,190 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 57 പേരുടെ മരണമാണ് കൊവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

3,56,872 പേരാണ് ചികിത്സയിലുള്ളത്. 1,42,588 പരിശോധനകൾ നടത്തി. 2,40,000 ഡോസ് വാക്‌സിന്‍ ആണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. പരമാവധി രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്കാണിത്.

ഇന്ന് കൂടുതൽ ഡോസ് വാക്സിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



source http://www.sirajlive.com/2021/05/04/477901.html

Post a Comment

Previous Post Next Post