രാജ്യത്ത് ഇന്നലെ മാത്രം നാല് ലക്ഷത്തിലേറെ കേസും 3915 മരണങ്ങളും

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ഗുരുതരാവസ്ഥയില്‍. 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 4,14,188 കേസും 3915 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി നാലാം ദിനമാണ് രാജ്യത്ത് നാല് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുകളും മരണങ്ങളും വലിയ തോതില്‍ ഉയരുമ്പോള്‍ രോഗമുക്തി നിരക്ക് ഇതിന് അനുസരിച്ച് വര്‍ധിക്കുന്നില്ലെന്നത് ആശങ്ക ഏറ്റുന്നു. ഇന്നലെ 3,31,507 പേരാണ് രോഗമുക്തി കൈവരിച്ചത്. രാജ്യത്ത് ഇതിനകം 2,14,91,598 കേസും 2,34,083 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴത്തെ രോഗവര്‍ധനവ് പരിശോധിച്ചാല്‍ അടുത്തമാസത്തോടെ ഇന്ത്യ കേസുകളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 62,194 കേസും 853 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 49058 കേസും കേരളത്തില്‍ 42,464 കേസും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലാണ് ഇന്നലെ കൂടുതല്‍ മരണങ്ങള്‍ (350) റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 328, തമിഴ്‌നാട്ടില്‍ 195, ഡല്‍ഹിയില്‍ 335, ബംഗാളില്‍ 117, ഛത്തീസ്ഗഢില്‍ 212, രാജസ്ഥാനില്‍ 161, ഗുജറാത്തില്‍ 123, ഹരിയാനയില്‍ 177, പഞ്ചാബില്‍ 154, ജാര്‍ഖണ്ഡില്‍ 133, ഉത്തരാഖണ്ഡില്‍ 151, ബിഹാറില്‍ 90, മധ്യപ്രദേശില്‍ 86, ആന്ധ്രയില്‍ 72, കേരളത്തില്‍ 63 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.



source http://www.sirajlive.com/2021/05/07/478195.html

Post a Comment

Previous Post Next Post