കൊച്ചി | കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയില്‍ സംസ്ഥാനത്ത് ഇന്ധനവില കുതിച്ച് ഉയരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് ഇന്നുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ 20 രൂപയുടെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മേയ് മാസം കേരളത്തില്‍ പെട്രോള്‍ വില 71 രൂപയായിരുന്നു.
source
http://www.sirajlive.com/2021/05/21/479999.html
إرسال تعليق