തിരുവനന്തപുരം | വോട്ടെണ്ണലിന് മുന്നോടിയായുള്ള മാധ്യമ സര്‍വേ ഫലങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍വേകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല. ഇടത് മുന്നണിക്ക് തുടര്‍ ഭരണം പ്രവചിക്കുന്ന ഫലങ്ങള്‍ മാധ്യമങ്ങളുടെ യു ഡി എഫ് വിരുദ്ധതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ യു ഡി എഫിനൊപ്പമാണ്.
അതേസമയം, വോട്ടെണ്ണലില്‍ തിരിമറി കാണിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പൂര്‍ണ സമയം ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
source http://www.sirajlive.com/2021/05/01/477571.html
Post a Comment