മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചതിന് പിറകെ ലക്ഷദ്വീപില്‍ നാളികേര കര്‍ഷകരുടെ ഷെഡുകളും പൊളിക്കുന്നു

കവരത്തി | മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ച് നീക്കയതിന് പിറകെ ലക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാന്‍ ഉത്തരവ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാര ദ്വീപിലെ കര്‍ഷകര്‍. നടപടിക്കെതിരെ കോടതിയെ സമീപിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

ടൂറിസം വികസനത്തിന്റെ പേര് പറഞ്ഞാണ് ഷെഡുകള്‍ പൊളിക്കാനൊരുങ്ങുന്നത്. നേരത്തെ മത്സ്യത്തൊഴിലാളികള്‍ വള്ളവും വലകളും സൂക്ഷിക്കുന്ന ഷെഡുകള്‍ ഇരുട്ടിന്റെ മറവില്‍ പോലീസ് സഹായത്തോടെ അധികൃതര്‍ പൊളിച്ച് നീക്കിയിരുന്നു. കൊവിഡിന്റെ പേരില്‍ നാട്ടുകാരെ വീ്ട്ടില്‍ അടച്ചിട്ടായിരുന്നു നടപടി. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അതേ സമയം പ്രതിഷേധങ്ങളുടെ ഭാഗമായി കലക്ടറുടെ കോലം കത്തിച്ച കേസില്‍ കില്‍ത്താന്‍ ദ്വീപില്‍ ഇന്നലെ അറസറ്റിലായ 11 പേരെക്കൂടി റിമാന്‍ഡ് ചെയ്തു



source http://www.sirajlive.com/2021/05/30/481564.html

Post a Comment

أحدث أقدم