
പത്ത് വര്‍ഷം തമിഴ്‌നാട് ഭരിച്ച എ ഡി എം കെയെ തകര്‍ത്താണ് സ്റ്റാലിന്റെ ഡി എം കെ തമിഴ്‌നാട് ഭരണം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 158 സീറ്റുകളില്‍ ഡി എം കെ സഖ്യം മുന്നേറിയപ്പോള്‍ അണ്ണാ ഡി എം കെ 76 സീറ്റിലൊതുങ്ങി. ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡി എം കെ ഭരണത്തിലെത്തിയപ്പോഴും എം എല്‍ എ ആയിത്തന്നെ തുടര്‍ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലിനെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിച്ചത്.
source http://www.sirajlive.com/2021/05/07/478197.html
إرسال تعليق