കണ്ണൂര്‍ | ബി ജെ പി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും സി കെ പദ്മനാഭന്‍ രംഗത്ത്. ധര്‍മ്മടത്തെ സ്ഥാനാര്‍ഥി സി കെ പത നതൃത്വത്തെ വിമര്‍ശിച്ചും ധര്‍മ്മടത്തെ സ്ഥഞ്ഞടുപ്പിലെ പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ധര്‍മ്മടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കെ പത്മനാഭന്‍. ബി ജെ പിക്കുണ്ടായ പരാജയത്തില്‍ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണം. കേരളത്തിലെ ബി ജെ പിയുടെ മുന്നേറ്റമെന്ന പ്രതീക്ഷ അസ്മതിക്കുകയാണെന്നും മുതിര്‍ന്ന നതാവും ധര്‍മ്മടത്തെ എന്‍ ഡി എ സ്ഥാനാര്‍ഥികൂടിയുമായ സി കെ പി പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്നമാണ്. പിണറായി വിജയന്‍ ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ല. കൊവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തു. പിണറായി വിജയന്‍ തീര്‍ച്ചയായും തുടരട്ടെ. അതൊരു ദോഷമല്ല,
കെ സുരേന്ദ്രന്‍ രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു. ബി ജെ പിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പല തരത്തില്‍ അതൃപ്തിയുണ്ട്. ഈ പരാതികള്‍ക്ക് പരിഹാരം വേണമെന്നും സി കെ പി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/05/04/477873.html
إرسال تعليق