രണ്ടാം ടേമിന് പിണറായി ടീം; സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം | രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഉജ്ജ്വല തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ആദ്യം സത്യവാചകം ചൊല്ലി. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനില്‍ നിന്നാണ് അദ്ദേഹം സത്യവാചകം ഏറ്റുചൊല്ലിയത്. രണ്ടാമതായി സി പി ഐ നേതാവും മുന്‍ ചീഫ് വിപ്പുമായ കെ രാജന്‍ സത്യപ്രതിജ്ഞ ചെയ്തു. റവന്യൂ മന്ത്രിയായാണ് അദ്ദേഹം അധികാരമേറ്റത്.

ഉച്ചക്കു ശേഷം 2.50 ന് നവകേരള ഗീതാഞ്ജലി അവതരണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. 1957 മുതല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ മുന്നേറ്റം വിവരിക്കുന്ന വീഡിയോയാണ് നവകേരള ഗീതാഞ്ജലി. മമ്മൂട്ടിയാണ് വീഡിയോ അവതരിപ്പിച്ചത്. എ ആര്‍ റഹ്മാന്‍, യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത തുടങ്ങിയ ഗായകരും മോഹന്‍ലാല്‍, ജയറാം തുടങ്ങിയ സിനിമാ നടന്മാരും ഗീതാഞ്ജലിയില്‍ വെര്‍ച്വലായി പങ്കാളിയായി.



source http://www.sirajlive.com/2021/05/20/479878.html

Post a Comment

أحدث أقدم