ലീഗിലും താഴെതട്ട് മുതല്‍ മാറ്റമുണ്ടാകും: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം | കാലത്തിനനുസരിച്ചുള്ള മാറ്റം മുസ്ലിംലീഗിലും ഉണ്ടാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയുടെ താഴെതട്ട് മുതല്‍ സംഘടനാ തലത്തില്‍ മാറ്റമുണ്ടാകും. തലമുറമാറ്റത്തെ മുസ്ലിം ലീഗും പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ വരാന്‍ പോകുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. ഇനി സംഘടനാ തലത്തിലേക്ക് താന്‍ ഉണ്ടാകില്ല. ഇതിന്റെ ആവശ്യമില്ല. സംഘടനാ തലത്തിലേക്ക് തന്നെ പരിഗണിക്കരുതെന്ന് പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചിട്ടുണ്ട്. സംഘടനാ തിരെഞ്ഞെടുപ്പിലൂടെ പുതിയ ദേശീയ ജനറല്‍ സെക്രട്ടറി വരണമെന്നാണ് ആഗ്രഹമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 



source http://www.sirajlive.com/2021/05/22/480170.html

Post a Comment

أحدث أقدم