ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

ബംഗാള്‍ | ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടും.ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ വെസ്റ്റ്ബംഗാള്‍ തീരത്ത് മെയ് 26 ഓടെ എത്തുമെന്നാണ് പ്രവചനം.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നിലവില്‍ ഈപ്രദേശങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ മെയ് 23ഓടെ സുരക്ഷിത തീരങ്ങളിലേക്ക് മാറണം. ന്യൂനമര്‍ദത്തിന്റെ സഞ്ചാര പാതയില്‍ കേരളമില്ലെങ്കിലും ചൊവ്വാഴ്ച വരെ കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



source http://www.sirajlive.com/2021/05/22/480111.html

Post a Comment

أحدث أقدم