പൊതു ഫണ്ട് ദുരുപയോഗം: ഖത്തര്‍ ധനമന്ത്രി അറസ്റ്റില്‍

ദോഹ |  അധികാരം ഉപയോഗിച്ച് പൊതു ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ ധനമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി അറസ്റ്റില്‍. അറ്റോര്‍ണി ജനറലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ്്.
പൊതു ഫണ്ട് ദുരുപയോഗം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചശേഷമായിരുന്നു അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റഡിയിലെടുത്ത അല്‍ ഇമാദിയെ ചോദ്യം ചെയ്യുകയാണെന്നും ഖത്തര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. 2013 ജൂണിലാണ് അലി ഷെരീഫ് ഇമാദി ഖത്തറിന്റെ ധനകാര്യമന്ത്രിയായി ചുമതലയേറ്റത്.

 

 



source http://www.sirajlive.com/2021/05/07/478183.html

Post a Comment

أحدث أقدم