രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണം

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക്. 4329 ജീവനുകളാണ് 24 മണിക്കൂറിനിടെ പൊലിഞ്ഞത്. 2,63,533 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,22,436 പേര്‍ക്ക് രോഗമുക്തി കൈവരിക്കാനായി. പുതിയ കേസുകളിലെ കുറവും രോഗമുക്തി നിരക്കും പ്രതീക്ഷയേകുന്നതാണെങ്കിലു മരണ നിരക്ക് വലിയ തോതില്‍ ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് ആകെ 2,52,28,996 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി ഉയര്‍ന്നു.

രണ്ടരക്കോടി കൊവിഡ് ബാധിതര്‍ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളില്‍ എത്തിയത്. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 1000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 476, കേരളത്തില്‍ 87, തമിഴ്‌നാട്ടില്‍ 335, യു പിയില്‍ 271, ആന്ധ്രയില്‍ 109, ഡല്‍ഹിയില്‍ 340, ബംഗാളില്‍ 147, ഛത്തീസ്ഗഢില്‍ 149, രാജസ്ഥാനില്‍ 159, ഗുജറാത്തില്‍ 81, ഹരിയാനയില്‍ 114 മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

 

 



source http://www.sirajlive.com/2021/05/18/479507.html

Post a Comment

Previous Post Next Post