
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. ദ്വീപ് ജനതയുടെ ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും. ഭരണപക്ഷത്ത് നിന്ന് കെ.കെ ശൈലജയാകും ചര്‍ച്ച തുടങ്ങിവെക്കുക. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ അംഗം നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. നയപ്രഖ്യാപനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്ത നിവാരണ മേഖലകളില്‍ പുതിയ നയങ്ങളില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നന്ദി പ്രമേയ ചര്‍ച്ച ബുധനാഴ്ച അവസാനിക്കും.
source http://www.sirajlive.com/2021/05/31/481711.html
Post a Comment