ഒരു ദിവസത്തെ ലോകത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണം ഇന്ത്യയില്‍

ന്യൂഡല്‍ഹി | കൊവിഡ് മഹമാരി മൂലം ലോകത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്ന രാജ്യമാറി ഇന്ത്യ. 24 മണിക്കൂറിനിടെ രാജ്യത്ത് 4529 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 12ന് അമേരിക്കയില്‍ 4490 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്. എന്നാല്‍ മരണസംഖ്യ ഭയാനകമാം വിധം വര്‍ധിക്കുന്നുണ്ടെങ്കില്‍ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞ് വരകുന്നത് പ്രതീക്ഷയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മൂന്ന് ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 3801 കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 25496330 പേര്‍ക്കാണ് വൈറസ് സ്ഥിരകരിച്ചത്. 3,89,851 പേര്‍ ഇന്നലെ രോഗമുക്തി നേടി. നിലവില്‍ 32,26,719 പേരാണ് ചികിത്സയിലുള്ളത്.18,58,09,302 പേര്‍ക്ക് ഇതുവരെ വാക്സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ പറയുന്നു.

 



source http://www.sirajlive.com/2021/05/19/479656.html

Post a Comment

Previous Post Next Post