ഓര്‍മയായത് രാഷ്ട്രീയ മണ്ഡലത്തിലെ ജ്വലിക്കുന്ന താരം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം |  കേരള സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ച രാഷ്ട്രീയ നേതാക്കളിലൊരാളാണ് കെ ആര്‍ ഗൗരിയമ്മയെന്ന് സി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയമണ്ഡലത്തില്‍ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് കാനം പറഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളില്‍ പ്രമുഖയായിരുന്നു ഗൗരിയമ്മ. നമ്മുടെ കേരള രാഷ്ട്രീയത്തില്‍ വലിയ സ്ത്രീപ്രാതിനിധ്യം ഇല്ലാതിരുന്ന കാലത്ത് കടന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്ത നേതാവായിരുന്നു. നമ്മുടെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച നിരവധി നേതാക്കള്‍ നമ്മുടെ ജീവിതകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ സമൂഹത്തെ മാറ്റിമറിച്ച, അടിത്തറ പാകിയ നേതാക്കള്‍ ചുരുക്കമാണ്,’ കാനം പറഞ്ഞു.

 

 



source http://www.sirajlive.com/2021/05/11/478600.html

Post a Comment

Previous Post Next Post