കോഴിക്കോട്ട് ഡെങ്കിപ്പനിയും പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട് | കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമാം വിധം പെരുകുന്നതിനിടെയാണ് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈമാസം മാത്രം 37 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിക്കു പുറമെ ജില്ലയില്‍ എലിപ്പനി കേസുകളും കണ്ടെത്തിയിട്ടുണ്ട്.

മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തത്. 33 പേരിലാണ് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ചോറോട് 11 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കുറ്റ്യാടിയില്‍ ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ മാസം ഒരു മരണവും സംഭവിച്ചു. കൊവിഡിന് പുറമെ ഡെങ്കിയും എലിപ്പനിയും മറ്റും പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരാന്‍ സാഹര്യമുണ്ടാക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഡെങ്കിപ്പനി കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും.



source http://www.sirajlive.com/2021/05/15/479070.html

Post a Comment

أحدث أقدم