തിരുവനന്തപുരം | മഹാമാരിക്കാലത്തും രാജ്യത്തെ എണ്ണക്കമ്പനികള്‍ നിരന്തരമായി ജനങ്ങളെ കൊള്ളയടിക്കല്‍ തുടരുന്നു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില തിരുവനന്തപുരത്ത് 94.32 രൂപയും കൊച്ചിയില്‍ 92.5 രൂപയുമായി. ഡീസല്‍ വില തിരുവനന്തപുരത്ത് 89.18 രൂപയും കൊച്ചിയില്‍ 87.52 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് ഓരോ ദിവസവും ഇന്ധന വില കൂട്ടിക്കൊണ്ടുവരുകയാണ്. എന്നാല്‍ ഭരണകൂടമാകട്ടെ ഒന്നും പ്രതികരിക്കാതെ ഈ കൊള്ളക്ക് കൂട്ടുനില്‍ക്കുന്നു.
source
http://www.sirajlive.com/2021/05/14/478928.html
إرسال تعليق