കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല

ന്യൂഡല്‍ഹി | വാക്‌സിന്‍ വിതരണത്തില്‍ കേരളത്തോടുള്ള അവഗണന തുടരുന്നു. കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തെ ഭാരത് ബയോടെക് ഉള്‍പ്പെടുത്തിയില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുക. ആദ്യപട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല. കേന്ദ്രനയം അനുസരിച്ചാണ് വാക്സിന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.

ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് പട്ടികയിലില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സിന്‍ വിതരണം ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ലഭ്യതക്കനുസരിച്ച് പരിഗണിക്കുമെന്നാണ് കമ്പനി വിശദീകരണം.

 

 



source http://www.sirajlive.com/2021/05/12/478760.html

Post a Comment

Previous Post Next Post