ആലപ്പുഴ | കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്‍. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയിരിക്കുകാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നതെന്നും വി എസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
source
http://www.sirajlive.com/2021/05/02/477690.html
Post a Comment