തിരുവനന്തപുരം | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. മറ്റൊരു കശ്മീര്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണം. അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ലക്ഷദ്വീപിലെ സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും മുസ്ലിം ലീഗ് എം എല്‍ എമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ ആവശ്യപ്പെട്ടു.
source
http://www.sirajlive.com/2021/05/25/480625.html
إرسال تعليق