തിരുവനന്തപുരം | ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. ഇത് സംബ്ധിച്ച് പഠിച്ച് നിയമവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. വവിധി പഠിച്ച ശേഷം അപ്പീല്‍ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി വെള്ളിയാഴ്ചയാണ് റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ലീഗ്, ഐ എന്‍ എല്‍ അടക്കമുള്ള വിവിധ സംഘടനകള്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കക്ഷിയല്ലെങ്കില്‍ പാര്‍ട്ടി അപ്പീല്‍ പോകുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബശീര്‍ അറിയിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/05/29/481408.html
Post a Comment