ഒപ്പമുണ്ട് ഞങ്ങള്‍; ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കേരള നിയമസഭ പ്രമേയം പാസാക്കും

തിരുവനന്തപുരം | ലക്ഷദ്വീപ് ജനതയുടെ പ്രക്ഷോഭത്തിന് പിന്തുണയേകാന്‍ കേരളം. നിയമസഭാ സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കാനാണ് നീക്കം. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊള്ളുന്ന വിവാദ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അടുത്ത ദിവസം നടക്കും. അതിന്റെ പിറ്റേ ദിവസം നടക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചക്കു ശേഷം ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കാനാണ് ആലോചിക്കുന്നത്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവന്‍ എം എല്‍ എമാരും ചേര്‍ന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക. നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരേയും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.



source http://www.sirajlive.com/2021/05/27/481035.html

Post a Comment

أحدث أقدم