കൊടകര കുഴല്‍പ്പണം: കേസുമായി തനിക്ക് ബന്ധമില്ലെന്ന് കെ ജി കര്‍ത്ത; ചോദ്യം ചെയ്തത് നാല് മണിക്കൂര്‍

ആലപ്പുഴ | കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ അന്വേഷണ സംഘം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ആലപ്പുഴ പൊലീസ് ട്രെയിനിംഗ് സെന്ററിലായിരുന്നു ചോദ്യം ചെയ്യല്‍.

കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനു ശേഷം കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നും കര്‍ത്ത പറഞ്ഞു.



source http://www.sirajlive.com/2021/05/26/480843.html

Post a Comment

أحدث أقدم