
കോഴിക്കോട് സ്വദേശിയായ ധര്‍മരാജനെ ചില ബി ജെ പി നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്‍മരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ ധര്‍മരാജന് ബി ജെ പിയില്‍ യാതൊരു പദവിയും ഇല്ലെന്നും തിരഞ്ഞെടുപ്പിന്റെ ഒരു ചുമതലകളും ഇല്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസവും ധര്‍മരാജനെ ചോദ്യം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. സതീശന്‍ പറയുന്നത് കളവാണെന്നാണ് ധര്‍മരാജനെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ബോധ്യമായിരിക്കുന്നത്.
source http://www.sirajlive.com/2021/06/01/481895.html
Post a Comment