വടകരയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ബോംബേറ്

കോഴിക്കോട് | വടകരയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. വടകര തോടന്നൂര്‍ കന്നിനടയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ വലിയവളപ്പില്‍ പ്രദീപന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്.

രണ്ട് ബോംബുകളാണ് എറിഞ്ഞത്. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



source http://www.sirajlive.com/2021/05/23/480337.html

Post a Comment

Previous Post Next Post