ബിനീഷിന്റെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

ബെംഗളൂരു | കള്ളപ്പണക്കേസില്‍ ജയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹരജിയിലെ ആവശ്യം. ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ഇതില്‍ ഇ ഡിയുടെ വാദം കോടതി ഇന്ന് കേള്‍ക്കും.

 

 



source http://www.sirajlive.com/2021/05/12/478743.html

Post a Comment

Previous Post Next Post