രണ്ടാം പിണറായി സര്‍ക്കാറിന് ആശംസകളര്‍പ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം | രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകളമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അര്‍പ്പിച്ചത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സെന്‍ട്രന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് യുഡിഎഫ് നിലപാടെടുത്തിരുന്നു. ഓണ്‍ലൈന്‍ ആയി സത്യപ്രതിജ്ഞാ ചടങ്ങ് കാണുമെന്ന നിലപാടാണ് യുഡിഎഫിന് .

ഉച്ചക്ക് ശേഷം മൂന്നരക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നടക്കുക.



source http://www.sirajlive.com/2021/05/20/479839.html

Post a Comment

Previous Post Next Post