
‘ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്’- ഇതായിരുന്നു ബേബി ജോണിന്റെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് ആര്‍എസ്പിയില്‍ ഭിന്നത രൂക്ഷമായത്. രണ്ടാം വട്ടവും ചവറയില്‍ തോല്‍വി
ഏറ്റുവാങ്ങിയ ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബു ജോണ്‍ പങ്കെടുത്തിരുന്നില്ല.
source http://www.sirajlive.com/2021/05/30/481543.html
إرسال تعليق