കോഴിക്കോട് | കൊവിഡിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി ഹംസ (56)യുടെ മരണമാണ് ബ്ലാക്ക് ഫംഗസാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത പ്രമേഹരോഗ ബാധിതന്‍ കൂടിയായിരുന്നു ഹംസ. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ 50 വയെല്‍ മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് മരുന്ന് വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യമുന്നയിച്ചിരുന്നു.
അതിനിടെ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ മുഹമ്മദ് അഷീല്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടുതല്‍ രോഗികളുണ്ടായാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ വാര്‍ഡ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
source
http://www.sirajlive.com/2021/05/22/480173.html
Post a Comment