
മികച്ച രീതിയില്‍ ലക്ഷ്യദ്വീപ് വെറ്റിനറി വകുപ്പ് നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് ഫാമുകളിലെ പശുക്കളെ ലേലം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ഥികള്‍ അഹ്വാനം ചെയ്തു. അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹികരിക്കണമെന്നും ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ഡയറി ഫാമുകള്‍ അടച്ചു പൂട്ടാന്‍ വകുപ്പ് മേധാവി ഇറക്കിയ ഉത്തരവ് തികച്ചും പ്രതിഷേധാര്‍ഹമാണ്.ഫാമുകളില്‍ ഉള്ള പശുക്കളെ ലേലം ചെയ്യാനും തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ഈ ലേലത്തില്‍ ജനങ്ങള്‍ ആരും തന്നെ പങ്കെടുക്കരുത്. മാത്രമല്ല അഡ്മിനിസട്രേറ്റര്‍ കച്ചവട ലക്ഷ്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് അമൂല്‍ ഉത്പ്പനങ്ങള്‍ ദ്വീപുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കാനുഉള്ള ഈ കപട നീക്കത്തെ തിരിച്ചറിഞ്ഞു കൊണ്ട് ഇറക്കുമതി ചെയ്യപ്പെടുന്ന പ്രൊഡക്റ്റുകള്‍ ബഹിഷ്‌കരിക്കണം. അറേബ്യന്‍ സീ കപ്പലില്‍ 24-ാം തീയതി കവരത്തിയില്‍ എത്തുന്ന അമുല്‍ ഉത്പന്നങ്ങള്‍ തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
99 ശതമാനം മുസലിംങ്ങള്‍ താമസിക്കുന്ന ദ്വീപില്‍ ഗോവധ നിരോധനം, മദ്യശാലകള്‍ തുറക്കല്‍, അങ്കണവാടികള്‍ അടച്ചുപൂട്ടല്‍, ഇന്റര്‍നെറ്റ് നിരോധിക്കല്‍ തുടങ്ങിയ നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ടുപോകുകയാണ്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ എങ്ങും. ഭാവിയിലെ ഫലസ്തീനാക്കി ലക്ഷദ്വീപിനെ മാറ്റാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
source http://www.sirajlive.com/2021/05/24/480462.html
Post a Comment