ചൊവ്വയില്‍ പറന്നിറങ്ങി ചൈനയുടെ ഷുറോംഗ് റോവര്‍

ബീജിങ്  | ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവര്‍ ചൊവ്വയില്‍ പറന്നിറങ്ങി. ഇതോടെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന രാജ്യമായി ചൈന.നാസയുടെ ചൊവ്വാ ദൗത് പേടകമായ പെഴ്‌സിവീയറന്‍സ് ചൊവ്വയിലിറങ്ങിയതിന് പിറകെയാണ് ചൈനയും ചരിത്ര നേട്ടത്തിന് അര്‍ഹമായത്.

2020 ജൂലൈ 23ന് വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ടിയാന്‍വെന്‍-1 വിക്ഷേപിച്ചത്. മൂന്ന് മാസത്തെ ദൗത്യ കാലാവധിയാണ് ഴുറോങ് റോവറിന് നല്‍കിയിരിക്കുന്നത്. ചൊവ്വയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. 240 കിലോ ഭാരമുള്ള ഷുറോംഗ് റോവറില്‍ പനോരമിക്-മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്.



source http://www.sirajlive.com/2021/05/15/479024.html

Post a Comment

أحدث أقدم