തിരുവനന്തപുരം| കൊവിഡ് മഹാമാരിക്കിടെ വീണ്ടുമൊരു പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ഒരു കൊല്ലമായി സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാല്‍ ഓണ്‍ലൈനായായിരുന്നു പഠനം. ഈ വര്‍ഷവും തുടക്കം ഓണ്‍ലൈനില്‍ തന്നെയാണ്. വിക്ടേഴ്സ് ചാനല്‍ വഴി ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഇത്തവണയും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ നിര്‍വഹിക്കും.
ആദ്യ രണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് പ്രയോജനപ്പെടുത്താന്‍ അവസരമുണ്ടെന്ന് ഇക്കാലയളവില്‍ അധ്യാപകര്‍ ഉറപ്പുവരുത്തണം.
ഇതിന് ശേഷം ജൂലൈ മാസത്തോടെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സംവദിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. മറ്റ് ക്ലാസുകളിലേക്ക് ഘട്ടം ഘട്ടമായി ആകും ഇത് വ്യാപിപ്പിക്കുക.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. രാവിലെ ഒന്‍പതര മുതല്‍ വിക്ടേഴ്സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് വിക്ടേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം ജൂണ്‍ 15ഓടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവ് പോലെയുണ്ടാകും.
source http://www.sirajlive.com/2021/06/01/481870.html
إرسال تعليق