സംസ്ഥാനം വിലകൊടുത്ത് വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും

തിരുവനന്തപുരം | സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ന് എത്തും. മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ഉച്ചയോടെ എറണാകുളത്ത് എത്തുുക. ഇവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിന്‍ കുറവ് കാരണം പ്രതീക്ഷിച്ച രീതിയില്‍ വാക്‌സിനേഷന് സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് ഒരു പിരിധിവരെ വരും ദിവസങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലേക്കും സംസ്ഥാനം ഉടന്‍ കടന്നേക്കും. എന്നാല്‍ ആദ്യഘട്ടത്തില്‍ രോഗാവസ്ഥയിലുള്ളവര്‍ക്ക് തന്നെയാകും മുഖ്യ പരിഗണന നല്‍കുക. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്‌സിന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 75 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.



source http://www.sirajlive.com/2021/05/10/478467.html

Post a Comment

Previous Post Next Post