സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; രണ്ട് ദിവസത്തിനകം തീരുമാനമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ അന്തിമ തീരുമാനം ജൂണ്‍ മൂന്നിനുള്ളില്‍ അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഹരജി ജൂണ്‍ മൂന്നിലേക്ക് മാറ്റി.

കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര ജി നല്‍കിയത്. മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/05/31/481763.html

Post a Comment

Previous Post Next Post