മരുന്ന് ശേഖരം: ഗൗതം ഗംഭീറിനെതിരെ അന്വേഷണം

ന്യൂഡല്‍ഹി |  കൊവിഡ് ചികിത്സക്കുള്ള മരുന്നുകള്‍ വന്‍തോതില്‍ ശേഖരിച്ചെന്ന ആരോപണത്തില്‍ ഗൗതം ഗംഭീര്‍ എം പിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്. ഡ്രഗ് കണ്‍ട്രോളര്‍ അന്വേഷണം നടത്തി ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണ ഉത്തരവിട്ട ഹൈക്കോടതി പറഞ്ഞു. അഭിഭാഷകനായ വിരാഗ് ഗുപ്തയാണ് പരാതി നല്‍കിയത്. ആം ആദ് മി പാര്‍ട്ടി എം എല്‍ എമാരായ പ്രീതി തോമര്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങി സൂക്ഷിച്ചതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മരുന്നുകള്‍ ശേഖരിച്ചതും വിതരണം ചെയ്തതും നല്ല ഉദ്ദേശത്തോടെയായിരിക്കാം. എന്നാല്‍, പൊതുജനങ്ങള്‍ മരുന്നു ദൗര്‍ലഭ്യത്തില്‍ ആകുലപ്പെടുന്നതിനിടെ മരുന്നുകള്‍ വ്യാപകമായി വാങ്ങിക്കൂട്ടിവച്ച എം പിയുടെ നടപടി നിരുത്തരവാദപരമാണെന്നു ജസ്റ്റീസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി.

കോവിഡ് രൂക്ഷമായ സന്ദര്‍ഭത്തില്‍ ജീവന്‍രക്ഷാ മരുന്നുകളും വിപണിയില്‍ ക്ഷാമം നേരിട്ട മരുന്നുകളും അടക്കം 19ഓളം മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കുകയും അനുമതിയില്ലാതെ വിതരണം ചെയ്ത സംഭവത്തിലാണ് അന്വേഷണം.

 

 



source http://www.sirajlive.com/2021/05/25/480591.html

Post a Comment

Previous Post Next Post