പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്‍ എസ് എസ്

പത്തനംതിട്ട |  പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി എന്‍ എസ് എസ്. നേതൃസ്ഥാനം ഉറപ്പായപ്പോള്‍ സമുദായ സംഘടനകളെ എതിര്‍ക്കുകയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ സഹായം ചോദിക്കുകും തിരഞ്ഞെടുപ്പിന് ശേഷം തള്ളപ്പറയുകയും ചെയ്യുന്നത് ശരിയായ നടപടിയില്ല. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പല തവണ എന്‍ എസ് എസ് ആസ്ഥാനത്ത് സഹായം അഭ്യര്‍ഥിച്ച് എത്തിയിട്ടുണ്ട്. സ്ഥാനലബ്ധിയില്‍ മതിമറക്കരുത്. എന്‍ എസ് എസിന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കുക രാഷ്ട്രീയ പാര്‍ട്ടികളെല്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെതിരായ പരസ്യ നിലപാടായിരുന്നു എന്‍ എസ് എസ് സ്വീകരിച്ചിരുന്നത്. വോട്ടെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ തന്നെ ഇത് പരസ്യമായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. എന്‍ എസ് എസുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറ്റി വി ഡി സതീശന് അവസരം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി സമുദായ സംഘടനകള്‍ക്ക് പിന്നാലെ പോകുന്ന നടപടിക്കെതിരെ സതീശന്‍ പരോക്ഷ വിമര്‍ശനം നടത്തിയത്.

 



source http://www.sirajlive.com/2021/05/25/480613.html

Post a Comment

Previous Post Next Post