തിങ്കളാഴ്ച മുതല്‍ കര്‍ണാടകയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍

ബംഗളൂരു | കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചക്കാലം കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 10 ന് രാവിലെ 6 മുതല്‍ 25 ന് രാവിലെ 6 വരെയാണ് ലോക്ഡൗണ്‍.

അവശ്യസേവനങ്ങള്‍ അനുവദിക്കും. പലചരക്ക് വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ തുറക്കാം. റോഡ് അറ്റക്കുറ്റപ്പണികള്‍ക്കും ചരക്കു വാഹനങ്ങളുടെ ഗതാഗതത്തിനും തടസ്മുണ്ടാകില്ല.

അവശ്യ സേവനങ്ങള്‍ നല്‍കുന്നതുമായി നേരിട്ട് ബന്ധമില്ലാത്ത കടകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍, ബാറുകള്‍, വ്യവസായങ്ങള്‍ എന്നിവ തുറക്കില്ല.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവക്ക് പാര്‍സല്‍ വിതരണം നടത്താം.

സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവ തുറക്കില്ല. ഓണ്‍ലൈന്‍, വിദൂര പഠനം തുടരും. സിനിമാ ഹാളുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സ്റ്റേഡിയം, കളിസ്ഥലങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, വിനോദ പാര്‍ക്കുകള്‍, ക്ലബ്ബുകള്‍, തിയേറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, സമാന സ്ഥലങ്ങള്‍ എന്നിവ തുറക്കാന്‍ പാടില്ല.

ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റുകളും ട്രെയിനുകളും മാത്രമേ ഈ കാലയളവില്‍ പ്രവര്‍ത്തിക്കൂ. മെട്രോ റെയില്‍ സര്‍വീസുകള്‍ നിര്‍ത്തും. അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ ടാക്‌സികളള്‍ക്ക് ഇളവില്ല.



source http://www.sirajlive.com/2021/05/07/478216.html

Post a Comment

أحدث أقدم