Gതിരുവനന്തപുരം | കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരിയാണ് കെ ആര്‍ ഗൗരിയമ്മയുടെ മരണത്തോടെ ഇല്ലാതായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൗരിയമ്മ നയിച്ചത് ഇതിഹാസജീവിതമായിരുന്നു. മന്ത്രിയായിരിക്കെ കാര്‍ഷിക രംഗത്തും ഭൂപരിഷ്‌കരണ മേഖലയിലും ഗൗരിയമ്മ നല്‍കിയ സംഭാവന കേരളം എന്നും ഓര്‍ത്തിരിക്കും. ഉയര്‍ന്ന ജീവിതപശ്ചാത്തലവും നിയമപണ്ഡിത്യവും കൈമുതലായുള്ള ഗൗരിയമ്മ നാടിനും സാധാരണക്കാര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. കൊടിയപീഡനം ഏറ്റുവാങ്ങുമ്പോഴും നിലപാടുകളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോയില്ല.
ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തിയതിനു കാരണം നിലപാടിലെ ഈ കാര്‍ക്കശ്യം തന്നെയായായിരുന്നു. ഗൗരിയമ്മയുടെ ഭരണപാടവം ഭരണകര്‍ത്താക്കള്‍ക്ക് പാഠപുസ്തകമാണെന്നും ചെന്നിത്തല പറഞ്ഞു. മലയാളികളുടെ ജീവിതം മാറ്റിമറിച്ച ഈ വിപ്ലവനക്ഷത്രം കേരളത്തിന്റെ ആകാശത്തില്‍ തിളങ്ങികൊണ്ടേയിരിക്കും. ഗൗരിയമ്മക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
source
http://www.sirajlive.com/2021/05/11/478615.html
Post a Comment