വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധ:പതിച്ചു: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി |  മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശവുമായി മുന്‍ ഹൈക്കോടതി എന്ന് കെമാല്‍ പാഷ . വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധപതിച്ചുവെന്ന് കെമാല്‍ പാഷ കുറ്റപ്പെടുത്തി. ലീഗ് കോണ്‍ഗ്രസിനൊരു ബാധ്യതയാണ്. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

മരിച്ചുപോയ പെണ്‍കുട്ടിയുടെ പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് യാതൊരു കണക്കുമില്ല . അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

തുടര്‍ഭരണം ഉറപ്പിക്കാനായത് പിണറായി വിജയന്റെ കഴിവാണ്. ഉപദേശികള്‍ പിണറായി വിജയനെ തെറ്റായ വഴിക്ക് നയിച്ചു. അവരെ എടുത്തുകളഞ്ഞ് സ്വന്തമായി ഭരിച്ചാല്‍ നന്നാവും. തിരഞ്ഞെടുപ്പ് സമയത്ത് പിണറായി സ്വന്തമായി എടുത്ത തീരുമാനങ്ങള്‍ മികച്ചതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.



source http://www.sirajlive.com/2021/05/09/478354.html

Post a Comment

Previous Post Next Post