എണ്ണക്കമ്പനികളുടെ പതിവ് കൊള്ളക്ക് മാറ്റമില്ല

ന്യൂഡല്‍ഹി കേന്ദ്രസര്‍ക്കാറിന്റെ മൗനാനുവാദത്തില്‍ എണ്ണക്കമ്പനികളുടെ കൊള്ള തുടരുന്നു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസല്‍ ലിറ്ററിന് 29 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ 04 പൈസയും ഡീസലിന് 90 രൂപ 46 പൈസയുമായി. ഒരു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പതിനഞ്ചാം തവണയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നിര്‍ത്തിവെച്ച വില വര്‍ധനവ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പുനരാരംഭിക്കുകയായിരുന്നു.

 

 



source http://www.sirajlive.com/2021/05/29/481367.html

Post a Comment

أحدث أقدم