കൊല്ലം | ദേശീയപാത ബൈപ്പാസില്‍ ഇന്ന് ആരംഭിച്ച ടോള്‍ പിരിവ് ഡി വൈ എഫ് ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ തന്നെ പിരിവിനായി കരാറുകാര്‍ എത്തിയിരുന്നു. എന്നാല്‍ സംഘടിച്ചെത്തിയ ഏതാനും ഡി വൈ എഫ് ൈപ്രവര്‍ത്തകര്‍ പിരിവ് തടഞ്ഞു. ഇവിരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമത്തിനിടെ ചെറിയ രീതില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒടുവില്‍ ടോള്‍ പിരിവ് തുടങ്ങാനായില്ല. നാല് വരി പാതയും സര്‍വ്വീസ് റോഡുകളും പൂര്‍ത്തിയായതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാരും. നാളെ നാട്ടുകാരും ജനപ്രതിനിധികളുമടക്കം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
25 മുതല്‍ 150 രൂപ വരെയാണ് വിവിധ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക്. പതിമൂന്ന് കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ആദ്യം പിന്മാറി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നിര്‍മ്മാണ നടത്തിയ പദ്ധതിക്ക് 352കോടിരൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം.
source http://www.sirajlive.com/2021/06/01/481891.html
إرسال تعليق