കൊച്ചി | ലക്ഷദ്വീപ് നിവാസികളെ ദ്രോഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റരര്‍ക്കും ഇയാളെ ന്യായീകരിക്കുന്ന കലക്ടര്‍ക്കുമതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. ഒന്നിനും വഴങ്ങില്ലെന്ന ലക്ഷദ്വീപ് കലക്ടറുടെ ദാര്‍ഷ്ട്യവും പ്രതിഷേധക്കാര്‍ സാമൂഹ്യവിരുദ്ധരാണെന്ന നയവും വിലപോവില്ലെന്ന് അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. നൂറ്റാണ്ടുകളായി ദ്വീപുകാര്‍ക്കുള്ള അവകാശം ഇല്ലാതാക്കാന്‍ ഈ വരത്തന്‍മാര്‍ ആരാണെന്നും തോമസ് ഐസക് ചോദിച്ചു. ഫേസ്ബുക്ക്‌പോസ്റ്റ് വഴിയായിരുന്നു ഐസകിന്റെ വിമര്‍ശം.
അപരിഷ്‌കൃതത്വത്തില്‍ നിന്നും ആധുനികയുഗത്തിലേയ്ക്കു ദ്വീപ് നിവാസികളെ കൊണ്ടുവരാന്‍ പോവുകയാണ് എന്നാണ് നാട്യം. ലക്ഷദ്വീപ് മക്കാവോയും ബാലിയും എല്ലാം പോലെ ആഗോള ടൂറിസം ചൂതാട്ട കേന്ദ്രമാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള പ്രദേശമായി ലക്ഷദ്വീപ് മാറിയേക്കാം. എന്നാല്‍ അതുകൊണ്ട് ദ്വീപ് നിവാസികളുടെ ജനജീവിതം ഇന്നത്തെക്കാള്‍ മെച്ചപ്പെടുമെന്ന് എന്താണുറപ്പ്. കടപ്പുറത്തെ അനധികൃത മത്സ്യബന്ധന നിര്‍മാണെന്ന് കലക്ടര്‍ വിശേഷിപ്പിക്കുന്നത് മത്സ്യ തൊഴിലാളകുടെ ഷെഡ്ഡുകളാണ്. ദ്വീപുകാരുടെ അഴകാശങ്ങള്‍ ഇല്ലാതാക്കാന്‍ ആരാണ് ഈ വരത്തന്‍മാര്‍. കലക്ടര്‍ പറയുന്നത് ഇറച്ചിക്ക് പകരം കൂടുതല്‍ മീന്‍ തീറ്റിക്കാനാണ് ബീഫ് നിരോധനമെന്നാണ്. എന്നാല്‍ എന്തു തിന്നണമെന്ന് അവര്‍ തന്നെ തീരുമാനിക്കുന്നതല്ലേ ഉചിതമെന്നും ഐസക് ചോദിച്ചു.
ദ്വീപില്‍ ഗുണ്ടാ ആക്ടിന്റെ ആവശ്യമെന്താണെന്നും തോമസ് ഐസക് ചോദിച്ചു. പട്ടികവര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന പ്രദേശമെന്ന നിലയില്‍ അവരുടെ അറിവും സമ്മതത്തോടുംകൂടിയല്ലാതെ ഒരു പദ്ധതിയും അവിടെ നടപ്പാക്കാന്‍ പാടില്ല. അതിന് അവിടെ ജില്ലാ കൗണ്‍സിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എംപിയുണ്ട്. ജില്ലാ കൗണ്‍സിലിന്റെ അധികാരങ്ങള്‍ കവരുന്നു. എം പിയെ നോക്കുകുത്തിയാക്കുന്നു. ഇതിനെതിരെ കേരളവും തമിഴ്നാടും മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.
source http://www.sirajlive.com/2021/05/28/481233.html
Post a Comment