ന്യൂഡല്‍ഹി | വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അര മണിക്കൂര്‍ പിന്നിടുമ്പോള്‍ പശ്ചിമ ബംഗാളില്‍ ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം. തമിഴ്‌നാട്ടില്‍ ഡി എം കെക്കാണ് മേല്‍ക്കൈ. അസമില്‍ ബി ജെ പി ലീഡ് ചെയ്യുന്നു.
ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ബംഗാളില്‍ ബി ജെ പി 31 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 25 സീറ്റുകളിലാണ് മുന്നിലുള്ളത്. ആദ്യ ഘട്ട ഫല സൂചനകള്‍ പ്രകാരം ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെട്ട സഖ്യത്തിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
തമിഴ്‌നാട്ടില്‍ ഡി എം കെ നേതൃത്വം നല്‍കുന്ന സഖ്യം ഒമ്പത് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എ ഡി എം കെ സഖ്യം അഞ്ച് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. മറ്റുള്ള കക്ഷികളൊന്നും ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല.
അസമില്‍ ബി ജെ പി സഖ്യം ഒമ്പത് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം അഞ്ച് സീറ്റുകളിലാണ് മുന്നിലുള്ളത്. എ ജെ പി രണ്ട് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.
source http://www.sirajlive.com/2021/05/02/477672.html
Post a Comment