കൊടകര കുഴല്‍പ്പണ കേസ്: ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെയുമാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യുക. ഇരുവരോടും ഇന്ന് തൃശൂരില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെയാണ് അന്വേഷണ സംഘം ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്.

നേരത്തെ, പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ബിജെപിയുടെ മൂന്നു നേതാക്കളെ ചോദ്യം ചെയ്തിരുന്നു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെയാണ് ചോദ്യം ചെയതത്.



source http://www.sirajlive.com/2021/05/23/480299.html

Post a Comment

Previous Post Next Post