ഫലസ്തീനിലെ ഇസ്‌റാഈല്‍ ആക്രമണങ്ങളെ അപലപിച്ച് സി പി എം

ന്യൂഡല്‍ഹി | അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ പരിസരങ്ങളില്‍ ഇസ്‌റാഈല്‍ സേന നടത്തിയ ക്രൂര ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് സി പി എം. ഇസ്രാഈലിന്റെ ഇത്തരം നടപടികളെ അപലപിക്കുകയും ഫലസ്തീന്‍ ജനതക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും സി പി എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച് നെതന്യാഹു പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണം. നിസാര രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഈ കൊവിഡ് മഹാമാരിയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറിനുണ്ടായ പരാജയത്തെ മറച്ചുവെക്കാനുമാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇസ്‌റാഈലില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതില്‍ നിലനില്‍ക്കുന്ന വിവേചനം, ഇസ്‌റാഈല്‍ പിന്തുടരുന്ന വര്‍ണ്ണവിവേചന നയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും സി പി എം പ്രസ്താവനയില്‍ പറഞ്ഞു.

 



source http://www.sirajlive.com/2021/05/12/478747.html

Post a Comment

أحدث أقدم