
സംഘ്പരിവാറിന്് ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയും ഇഷ്ടമില്ലാത്തിടങ്ങളില്‍ അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ കശ്മീര്‍, ഇന്ന് ദ്വീപ് നാളെ കേരളം എന്നാവുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ചരിത്രം തന്നെ വഴിതിരിഞ്ഞ പോലെയാണ്. ദ്വീപിലെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം. പൗരത്വ വിഷയത്തില്‍ നടന്നതുപോലെ രാഷ്ട്രീയത്തിന് അതീതമായ യോജിച്ച നീക്കം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് നിവാസികള്‍ക്കായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ തന്റെ കക്ഷിയും പിന്തുണക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
source http://www.sirajlive.com/2021/05/31/481736.html
إرسال تعليق