
കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് എവിടെയും നേട്ടമുണ്ടാക്കാനായില്ല. കേന്ദ്ര നേതൃത്വം തന്നെ പ്രചാരണങ്ങള്‍ക്കായെത്തിയിട്ടും നേമം പോലും കൈവിടുന്ന സ്ഥിതിയാണുണ്ടായത്. തോാല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം. കേരളത്തിലെ തോല്‍വി സംബന്ധിച്ച് സംസ്ഥാന ആര്‍ എസ് എസ് നേതൃത്വുമായി ബി ജെ പി കേന്ദ്രനേൃത്വം കാര്യങ്ങള്‍ ചോദിച്ചറിയുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ ഇടപെടല്‍ കേരളത്തില്‍ ദേശീയ നേതൃത്വം നടത്തുമെന്നാണ് വിവരം.
ശോഭാ സുരേന്ദ്രനെ പാര്‍ട്ടിക്കകത്ത് തഴഞ്ഞുവെന്നതു മുതല്‍ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന ഇടച്ചിലുകള്‍ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരുന്നു. തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെത്തിയതും മത്സരിക്കാനില്ലെന്ന വാഗ്വാദങ്ങള്‍ക്കൊടുവിലാണ്. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത് മഞ്ചേശ്വരത്തെ സാധ്യത കുറക്കുകയാണ് ഉണ്ടായതെന്ന് എതിര്‍ വിഭാഗം പറയുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ ഡി ജി പി ജേക്കബ് തോമസ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ക്കൊന്നും ഒരു മുന്നേറ്റവും ഉണ്ടാക്കാനായില്ല.
source http://www.sirajlive.com/2021/05/03/477739.html
Post a Comment