
സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് കൊവിഡ് തിരിച്ചടിയായി.
കൊവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കൊവിഡ് വെല്ലുവിളിക്കിടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കൊവിഡ് തരംഗം നേരിടാന്‍ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങള്‍ക്ക് കൈത്താങ്ങായി. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്‌സിന്‍ കൂടുതല്‍ ശേഖരിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടി തുടങ്ങി. വാക്‌സിന്‍ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ആയതു നേട്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ല. ഇത് ഫെഡറിലസത്തിന് എതിരാണ്. കേന്ദ്രം നിലപാട് തിരുത്തണം. കര്‍ഷകരുടെ വരുമാനം 50 ശതമാനംകൂട്ടും. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തും.ആരോഗ്യ പാക്കേജിനായി ആയിരം കോടി രൂപ മാറ്റിവെച്ചു.45 ലക്ഷം പേര്‍ക്ക് സൗജന്യ കൊവിഡ് ചികിത്സ നല്‍കി. കെ ഫോണ്‍ പദ്ധതി സമയബദ്ധിതമായി നടപ്പാക്കും. 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചായണ് ഈ വര്‍ഷം ലക്ഷ്യംവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപനം ഇപ്പോഴും തുടരുകയാണ്.
source http://www.sirajlive.com/2021/05/28/481227.html
Post a Comment