രാജ്യത്തെ കൊവിഡ് കേസില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി |  തുടര്‍ച്ചായായി നാല് ദിവസത്തോളം നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ചെറിയ രീതിയില്‍ ആശ്വാസമായി ഇന്നലെ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളും 3754 മരണവുമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,26,62,575 ആയി. 2,46,116പേര്‍ക്കാണ് രാജ്യത്ത് ഇതിനകം വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.

3,53,818 പേര്‍ക്കാണ് ഇന്നലെ രോഗമുക്തിയുണ്ടായത്. 37,45,237 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,86,71,222 പേര്‍ ഇതു വരെ രോഗമുക്തരായി.ഇതിനകം 17,01,76,603 പേര്‍ക്ക് രാജ്യത്ത് വാക്‌സിന്‍ ലഭിച്ചു. പല സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിതി ഗുരുതരമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.

 

 



source http://www.sirajlive.com/2021/05/10/478474.html

Post a Comment

Previous Post Next Post