
തിരുവനന്തപുരത്ത് കൊവിഡ് വാക്സിന്‍ കാരിയര്‍ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു. ടി ബി സെന്ററിലേക്ക് എത്തിച്ച വാക്സിന്‍ ലോഡ് ഇറക്കാന്‍ തൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെട്ടുവെന്നും ലോഡ് ഇറക്കിയില്ല എന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും കൂലിത്തര്‍ക്കം ഉണ്ടായിട്ടില്ലെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ വാക്സിന്‍ ലോഡുകളെല്ലാം സൗജന്യമായാണ് ഇറക്കുന്നതെന്നും തൊഴിലാളികളും വ്യക്തമാക്കിയിരുന്നു
source http://www.sirajlive.com/2021/05/08/478256.html
إرسال تعليق